ശ്രദ്ധേയനായ മലയാള കഥ കൃത്താണ്. പോയാലി മലയുടെ നിനവുകൾ, മണൽ ചിത്രങ്ങൾ, മസറയിലെ പെണ്ണ് ജീവിതങ്ങൾ എന്നി കഥ സമാഹാരങ്ങളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.
പ്രവാസി ജീവിതത്തിന്റെ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കഥകളുടെ പ്രധാനം. വിദേശഭൂമിയിലെ വേദനകളും പ്രതീക്ഷകളും മാനസിക സംഘർഷങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകത.
നിരവധി പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതി വരികയും സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും
എറണാകുളം ജില്ലയിൽ മുവാറ്റുപുഴയ്ക്കടുത്തുള്ള പോയലി എന്ന ഗ്രാമത്തിൽ കൊച്ചു മുഹമ്മദിന്റെയും ബീവിയുടെയും മകനായി ജനനം.വിവിധ ആനുകാലികങ്ങളിൽ കഥകൾ നോവലുകൾ എഴുതാറുണ്ട്.തീർഘകാലം പ്രവാസിയായിരുന്ന കാലത്ത് സാഹിത്യരജനകൾക്ക് നിരവധി അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്.പോയലി മലയുടെ താഴ് വാരത്തിൽ ജനിച്ചു വളർന്ന സക്കീർ ഹുസൈൻ ഗൾഫ് പശ്ചാതലത്തിൽ കഥകളെഴുതുന്നു. പ്രവാസത്തിന്റെ നൊമ്പരങ്ങൾ നിറഞ്ഞ കഥകളാണ് പ്രധാനമായും എഴുതുന്നത്. അറബി നാട്ടിലെ മരുഭൂമിയിലെ ജീവിതങ്ങളിലേക്കും വൈവിധ്യമാർന്ന കാഴ്‌ച്ചകളിലേക്കും വായനക്കാരെ നയിക്കാൻ പോയലി സക്കീർ ഹുസൈന്റ കഥകൾക്ക് കഴിയും.
ഭാര്യ :നിസമോൾ
മക്കൾ :അദീന സക്കീർ ഹുസൈൻ
അദീബ സക്കീർ ഹുസൈൻ